വൈക്കം: മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയെ അവഗണിച്ച് യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത ഏറ്റുമാനൂരിലേക്ക് വർക്ക്‌ഷോപ്പ് പ്രവർത്തനങ്ങൾ മാറ്റാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം നോർത്ത് മേഖലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവൻഷൻ എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ് പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബിജു, മണ്ഡലം സെക്രട്ടറി സജീവ് ബി.ഹരൻ, കെ.വി.നടരാജൻ, വി.ടി.മനീഷ്, സിജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജിലീഷ് (പ്രസിഡന്റ്), എം.എസ്.അജിത്ത് (വൈ. പ്രസിഡന്റ്), കെ.വിഷ്ണു (സെക്രട്ടറി), വി.ബി.വിഷ്ണു (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.