kallar-road
കല്ലാർ അറുപതാംമൈലിൽ അപകട ഭീഷണി ഉയർത്തുന്ന മരം

അടിമാലി: കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ഇരുട്ടുകാനം മുതൽ കരടിപ്പാറവരെയുള്ള ഭാഗങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി.മരങ്ങളിൽ പലതും ചുവട്ടിലെ മണ്ണിളകി വേരുകൾ പുറത്തു വന്നു കഴിഞ്ഞു.എപ്പോൾ വേണമെങ്കിലും കടപുഴകി വീഴാവുന്ന അവസ്ഥയാണുള്ളത്. ഈ മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി വേണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം.കല്ലാർ അറുപതാംമൈലിന് സമീപം നാളുകൾക്ക് മുമ്പ് കടപുഴകി വീണ മരം ഇപ്പോളും റോഡിന് കുറുകെ മറ്റൊരു മരത്തിൽ തങ്ങി അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ്.ദേശിയപാതയോരത്ത് പലയിടത്തും പൊന്തക്കാടുകൾ വളർന്ന് നിൽക്കുന്നത് വാഹനയാത്രക്കാരുടെ കാഴ്ച്ച മറക്കുന്നുണ്ട്.കാട് മൂടി കിടക്കുന്ന സൂചനാ ബോർഡുകളും വിവിധ ഭാഗങ്ങളിൽ കാണാം.