കോട്ടയം : ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റായി എൻ.ഹരിയെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്‌തു. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കൺവീനർ, പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അദ്ധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നാലു തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. പള്ളിക്കത്തോട് പഞ്ചായത്തിൽ പത്തു വർഷം പഞ്ചായത്തംഗമായിരുന്നു. പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ പി.കെ നാരായണൻ നായരുടയും, സി.ആർ സരസമ്മയുടെയും മകനാണ്. ഭാര്യ : സന്ധ്യാ ഹരി. മക്കൾ : അമൃത, സംവൃത.