കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക്കിൽ വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു, വി.എച്ച്.എസ്.ഇ കാറ്റഗറിയിൽ ലാറ്ററൽ എൻട്രി മുഖേനയുള്ള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ നാളെ നടത്തും. ജനറൽ വിഭാഗത്തിൽ ഇലക്ട്രോണിക്‌സിൽ ഒരുസീറ്റും, പോളിമർ ടെക്‌നോളജിയിൽ നാലുസീറ്റുമാണുള്ളത്. ഈഴവ വിഭാഗത്തിൽ പോളിമർ ടെക്‌നോളജിയിൽ ഒരുസീറ്റും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് പോളിമറിൽ രണ്ടുസീറ്റും ഒഴിവുണ്ട്. പോളിമർ, ഇലക്ട്രോണിക്‌സ് എന്നിവയിലേക്ക് ഒന്നുമുതൽ 300 വരെ റാങ്കുകാർ രാവിലെ ഒൻപതിനും 301 മുതൽ 409 വരെ റാങ്കുകാർ 10നും എത്തണം. ഫോൺ : 9497131923, 9995714702.