പൊൻകുന്നം: പുതിയകാവ് ദേവിക്ഷേത്രത്തിൽ നവരാത്രിയാഘോഷവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. ഭദ്രദീപ പ്രകാശനം, ആചാര്യവരണം, ഭാഗവത മാഹാത്മ്യപ്രഭാഷണം എന്നിവയോടെയായിരുന്നു തുടക്കം. പുഷ്പ എസ്.നായർ ചിറക്കടവ്, രാധാകുമാരി ചിറക്കടവ് എന്നിവരാണ് യജ്ഞാചാര്യർ. 12ന് പൂജവെയ്പ്, 15ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടത്തും.
പനമറ്റം: ഭഗവതിക്ഷേത്രത്തിലെ നവരാതിയാഘോഷം തുടങ്ങി. ദിവസവും രാവിലെ 6ന് ലളിതാസഹസ്രനാമാർച്ചന. തുടർന്ന് ദേവീഭാഗവത പാരായണം. വൈകിട്ട് 6ന് വിഷ്ണുസഹസ്രനാമാർച്ചന. എം.ഡി രാധാകൃഷ്ണൻ മുട്ടത്ത്, അനന്തകൃഷ്ണൻ പൂവേലിൽ, ബാലകൃഷ്ണൻ നായർ ഹരിഭവനം എന്നിവർ പാരായണം നടത്തം.13ന് പൂജവെയ്പ്, 15ന് വിജയദശമിനാളിൽ സംഗീതാരാധന, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടത്തും.
.................................