പനമറ്റം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സ്കൂളൊരുക്കാം പദ്ധതിയുടെ ഭാഗമായി പനമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഡി.സി.സി മെമ്പർ ജോഷി കെ.ആന്റണി പദ്ധതി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്
എലിക്കുളം മണ്ഡലം പ്രസിഡന്റ് റിച്ചു കൊപ്രക്കളം, അഭിജിത്ത് ആർ.കവുങ്ങഴയ്ക്കൽ, മെൽവിൻ ജോസ്, ഡോണി ഈപ്പൻ എന്നിവർ നേതൃത്വം നൽകി. മുപ്പതിലധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌കൂൾ പരിസരവും ക്ലാസ് മുറികളിലും ശുചീകരിച്ചു.