പാലാ: നിത്യജീവിതത്തിലെ സമസ്ത പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം രാമായണത്തിലുണ്ടെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ പറഞ്ഞു.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം 'കാവിൻപുറത്തമ്മ' വാട്‌സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാമായണം പ്രശ്‌നോത്തരി വിജയികൾക്കുള്ള പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യകാരൻ രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ.ജി തങ്കപ്പനും ഗാനരചയിതാവ് സുജിതാ വിനോദും ചേർന്ന് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പ്രശ്‌നോത്തിരി സമിതി കൺവീനർ കെ.കെ വിനു കൂട്ടുങ്കൽ, ആർ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
രഘു തേവർകാട്ടിൽ പാലാ, ശ്രീനാഥ് മട്ടന്നൂർ കണ്ണൂർ, അഞ്ജന ജി. ഭരണങ്ങാനം എന്നിവർക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജു സാജൻ കൂടപ്പുലം, ആദിത്യൻ പിഴക്, ജയശ്രീ വൈക്കം എന്നിവർക്കും പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.