ചമ്പക്കര: എൻ.എസ്.എസ് കരയോഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചമ്പക്കര ദേവീക്ഷേത്രത്തിൽ നവരാത്രി സംഗീതാരാധന 10ന് നടക്കും. രാവിലെ 8ന് മംഗളവാദ്യം, 9.30ന് തൃക്കൊടിത്താനം പി.ജി പത്മകുമാർ സംഗീതാരാധന ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതസദസ്, 10.30ന് സൂപ്പർ 4 ഫെയിം ആദിത്യദേവ് നാരായണൻ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, സംഗീതാരാധന, വൈകിട്ട് 7ന് സംഗീതസദസ്.