കല്ലറ: ശ്രീശാരദ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 7 മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 13ന് ദുർഗ്ഗാഷ്ടമി ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവയ്പ്പ്. 14ന് മഹാനവമി.വിജയദശമി ദിനമായ 15ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. രാവിലെ 7.30 ന് ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങിന് പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി പാണാവള്ളി അജിത്ത് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കോട്ടയം നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭജൻസ്. കളമ്പുകാട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികം 25ന് നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.വി.സുദർശനൻ പറഞ്ഞു. വിദ്യാരംഭ ചടങ്ങിന് കുട്ടികളുമായി എത്തുന്നവർ പാത്രം,അരി,വെറ്റിലയും പാക്കും,സ്വർണം,തോർത്ത് എന്നിവ കരുതണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.