തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 6 മുതൽ 15 വരെ നടക്കും.6ന് വൈകിട്ട് 6.30 ഭഗവതിസേവ, സരസ്വതി പൂജ . 13ന് ദുർഗ്ഗാഷ്ഠമി വിശേഷാൽ പൂജകൾ വൈകിട്ട് പുസ്തകപൂജ. 14ന് മഹാനവമി രാവിലെ വാഹനപൂജ, ആയുധപൂജ. 15ന് വിജയദശമി രാവിലെ സരസ്വതി പൂജ, പാനക നിവേദ്യം, 8 മുതൽ വിദ്യാരംഭം. കുമരകം എം.എൻ ഗോപാലൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.