വൈക്കം: വൈക്കത്തഷ്ടമി ഉത്സവം തുടങ്ങുന്നതിനു മുമ്പ് ക്ഷേത്ര മതിൽക്കകം മണൽ വിരിച്ച് വൃത്തിയാക്കാൻ ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നടുവിലെമുറി എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ ക്ഷേത്രനടയിൽ മണൽ സമർപ്പണം നടത്തി.
ക്ഷേത്ര മുറ്റത്തെ മണൽ പല വിധത്തിൽ ഒഴുകിപോയി പുല്ലു പിടിച്ച സാഹചര്യത്തിലാണ് ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹായത്തോടെ മണൽ വിരിക്കാൻ തീരുമാനിച്ചത്. 8 ഏക്കർ സ്ഥല വിസ്തൃതിയുള്ള മതിൽകകത്ത് മണൽ വിരിക്കണമെങ്കിൽ ചുരുങ്ങിയത് 100 ലോഡ് മണലെങ്കിലും വേണം. ഇപ്പോൾ നിരവധി ഭക്തർ വഴിപാടായി മണൽ സമർപ്പണത്തിനെത്തുന്നത് ദേവസ്വം ബോർഡിന് ആശ്വാസമാണ്. ദീപാരാധനയുടെ മുഹൂർത്തത്തിൽ നടത്തിയ മണൽ സമർപ്പണത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ജി. മധു , ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ. പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് പി. പി. സന്തോഷ് , പി. ശിവദാസ്, അഡ്വ. എ. ശ്രീകല, അജി മാധവൻ, ഇ. കെ. ശിവൻ, എന്നിവർ പങ്കെടുത്തു.

ചിത്രവിവരണം
ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ വൈക്കം ക്ഷേത്ര മതിൽക്കകം മണൽ വിരിച്ച് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നടുവിലെമുറി എൻ. എസ്. എസ്. കരയോഗം വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ ക്ഷേത്ര നടയിൽ മണൽ സമർപ്പണം നടത്തുന്നു.