വൈക്കം: ഗ്രാമ ജ്യോതി സാമ്പത്തിക സാക്ഷരത വിഭാഗം ,കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ കർഷകർക്കും മറ്റ് വിഭാഗങ്ങൾക്കുമായി ജില്ലാതല സാമ്പത്തിക സാക്ഷരത സെമിനാർ നടത്തി.
വിവിധ വിഭാഗങ്ങൾക്കും കർഷകർക്കുമാണ് സാമൂഹ്യ സുരക്ഷ പദ്ധതികൾ സംബന്ധിച്ച് ബോധവത്ക്കരണ സെമിനാർ നടത്തിയത്. വെച്ചൂർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന സെമിനാർ നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജർ റെജി വർഗീസ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് സീനീയർ മാനേജർമാരായ പി.ജി മനോജ്, സെബാസ്റ്റ്യൻ കെ. മാത്യു, അംമ്പിക മാർക്കറ്റ് ബാങ്ക് മാനേജർ നിഷ വിജയൻ, അനി.എസ്. ജോബ്, കർഷക കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ടി.ഒ. വർഗ്ഗീസ്. എന്നിവർ പ്രസംഗിച്ചു. സാമ്പത്തിക സാക്ഷരത യൂണിറ്റ് കൗൺസിലർ അനുമോൾ ബോധവത്ക്കരണ ക്ലാസ് നയിച്ചു.