കോട്ടയം: എൻ.സി.പി ജില്ലാനേതൃത്വയോഗം ചേർന്നു. എൻ.എൽ.സിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച വിവിധ കേന്ദ്ര ഗവൺമെന്റ ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കുന്നതിന് നേതൃത്വയോഗം തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് എസ്.സി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാട്ടൂർ, ജില്ലാ ഭാരവാഹികളായ രാജേഷ് നട്ടാശ്ശേരി, ഗ്ലാഡ്‌സൺ ജേക്കബ്, മിർഷാഖാൻ , ബാബു കപ്പക്കാല, ജോർജ്ജ് മരങ്ങോലി, പി.വി ബിജു, ബിനീഷ് രവി, അഭിലാഷ് ശ്രീനിവാസൻ,ബ്ലോക്ക് പ്രസിഡന്റുമാരായ നിബു എബ്രഹാം,അഫ്‌സൽ മഠത്തിൽ,അനൂപ്‌ വാ സദേവൻ, മുരളി തകിടിയേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.