കോട്ടയം, തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 25 യൂണിറ്റുകളിൽ നവരാത്രി സംഗീതോത്സവം ഇന്ന് മുതൽ 15 വരെ നടക്കും.

ഏഴിന് രാവിലെ 9 മണിക്ക് തപസ്യ ജില്ലാ പ്രസിഡന്റ് നാഗസ്വര ചക്രവർത്തി തിരുവിഴ ജയശങ്കറിന്റെ ഭവനത്തിലെ സരസ്വതി മണ്ഡപത്തിൽ സംഗീതോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കും. യോഗത്തിൽ താലൂക്ക് ജില്ലാ മേഖല സംസ്ഥാന പ്രവർത്തകർ പങ്കെടുക്കും.

കോട്ടയം, കുമാരനല്ലൂർ, കുടമാളൂർ, കുമ്മനം, മൂലവട്ടം, പനച്ചിക്കാട്,പുതുപ്പള്ളി, വാകത്താനം, മാങ്ങാനം, തിരുവഞ്ചൂർ, മണർകാട്, ഏറ്റുമാനൂർ, തലയോലപ്പറമ്പ്, വൈക്കം, പാലാ, ഇടമറ്റം, കിടങ്ങൂർ, പൊൻകുന്നം, എരുമേലി, കാഞ്ഞിരപ്പള്ളി, ചെറുവള്ളി, കറുകച്ചാൽ, ചങ്ങനാശ്ശേരി, വാഴപ്പള്ളി, കുറിച്ചി യൂണിറ്റുകളാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

15ന് രാവിലെ 9ന് തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭം. സംഗീതജ്ഞ മാതംഗി സത്യമൂർത്തി, എൻ.ശ്രീനിവാസൻ, കുടമാളൂർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.