കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 6ന് ഗജമണ്ഡപത്തിൽ പ്രശസ്ത നർത്തകി ഡോ. പത്മിനി കൃഷ്ണൻ ബൊമ്മക്കൊലു സമർപ്പണം നടത്തും. തുടർന്ന് ലീല രവീന്ദ്രനാഥ് കുരിക്കശേരിൽ ദേവീഭാഗവത പാരായണം നടത്തും. 13ന് വൈകിട്ട് 5 ന് ജി.വിജയന്റെ ദേവീ ഭാഗവതപാരായണം. തുടർന്ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്. 14ന് വൈകിട്ട് 5 ന് ലളിതാസഹസ്രനാമജപം. വിജയദശമി ദിനമായ 15ന് രാവിലെ 8.30ന് വിദ്യാരംഭത്തിന് കരമന എൻ.എസ്.എസ് വുമൺ കോളേജിലെ റിട്ട. പ്രിൻസിപ്പൽ ഡോ.എൻ.സി. ശാന്തകുമാരി കുട്ടികളെ എഴുത്തിനിരുത്തും. 9.30 മുതൽ സംഗീത ആരാധന.