ചങ്ങനാശേരി: വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനും പരിശീലകനുമായ ഡോ റൂബിൾ രാജ് രചിച്ച ജീവിതം പഠിപ്പിച്ച പാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം 9ന് രാവിലെ 9.30 ന് എസ് ബി കോളജ് കല്ലറക്കൽ ഹാളിൽ നടക്കും. ചീഫ് വിപ്പ് പ്രൊഫ. ഡോ എൻ ജയരാജ് എം.എൽ.എ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിലിന് പുസ്തകം നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിക്കും. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. ഡോ ജെയിംസ് മണിമല പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. എസ്.ബി കോളജ് പ്രിൻസിപ്പൽ ഡോ റെജി പ്ലാത്തോട്ടം, എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, സലീം മുല്ലശ്ശേരി, ജോസുകുട്ടി നെടുമുടി എന്നിവർ പങ്കെടുക്കും.