ചങ്ങനാശേരി: എസ്.ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗം സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ രണ്ടാം ഭാഗം ഇന്നും നാളെയുമായി നടക്കും. സാഹിത്യവും സമകാലികതയുമെന്നതാണ് വിഷയം. രണ്ട് പ്രഭാഷണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10ന് മാടപ്പള്ളി ഗവ കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും നിരൂപകനുമായ കെ.വി സജയ് സമകാലിക കവിതയെപ്പറ്റി സംസാരിക്കും. 8ന് രാവിലെ 11ന് എഴുത്തും കർത്തൃത്വവും എന്ന വിഷയത്തിൽ എം.ജി യൂണിവേഴ്‌സിറ്റി ഗാന്ധിയൻ സ്റ്റഡീസ് അസി. പ്രൊഫസറും സാംസ്‌കാരിക വിമർശകയുമായ ഡോ.രേഖാരാജ് പ്രഭാഷണം നടത്തും. ഗൂഗിൾ മീറ്റിലാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു.