കോട്ടയം: കോടിമത ശ്രീ പള്ളിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് മുതൽ 15 വരെ നടക്കും. 13ന് ദുർഗ്ഗാഷ്ടമി, പൂജവെയ്പ്പ്, ദീപാരാന. 14ന് മഹാനവമി, ആയുധ പൂജ. 15ന് വിജയദശമി, വിദ്യാരംഭവും നടക്കും. ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് കുട്ടികളെ എഴുത്തിനിരുത്താനും മറ്റ് വഴിപാടുകൾക്കും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ദേവിക്ക് ചന്ദനംചാർത്തും ചുറ്റുവിളക്കും. 10,12, 15 ദിവസങ്ങളിൽ വലിയതീയാട്ടും ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി അറിയിച്ചു. വഴിപാടുകൾക്ക് ഫോൺ: 04812584585, 8289838134.