വൈക്കം : വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. അയ്യർകുളങ്ങര ദേവിക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി ഇടമന ദാമോധരൻ പോറ്റി ദീപം തെളിയിച്ചതോടെ നവരാത്രി ചടങ്ങുകൾ ആരംഭിച്ചു. മഹാനവമി ദിനമായ 14ന് രാവിലെ 10.30 ന് കുമാരി പൂജ.15ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വത്തിന്റെയും ക്ഷേത്രകലാ പീഠത്തിന്റെയും ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷം തുടങ്ങി. 13ന് ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും നവരാത്രി മണ്ഡപത്തിലേക്ക് ഗ്രന്ഥം എഴുന്നള്ളിക്കും. 15ന് രാവിലെ 8ന് പൂജയെടുപ്പും വിദ്യാരംഭവും.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 7ന് ആരംഭിച്ച് 15ന് സമാപിക്കും. നാരായണീയ പാരായണം, നിറമാല, സംഗീതസദസ് എന്നിവയുണ്ടാകും. 13ന് പൂജവയ്പ്. 15ന് രാവിലെ 7.30ന് വിദ്യാരംഭം. ചടങ്ങുകൾക്ക് മേൽശാന്തി ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി , ക്ഷേത്ര കാര്യദർശി. എ.ജി വാസുദേവൻ നമ്പൂതിരി, മാനേജർ വടയാർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം വഹിക്കും.
ഉദയനാപുരം ചാത്തൻകുടി ദേവിക്ഷേത്രത്തിലെ ഉത്സവം കൊടിയേറ്റ് 8 ന് കൊടിയേറും.വിജയദശമി ദിനമായ 15 നാണ് ആറാട്ട്. നവാഹ പാരായണം, പൂജവയ്പ് , പൂജയെടുപ്പ്.വിദ്യാരംഭവും ഉണ്ടാവും.
പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രം, കുടവെച്ചൂർ ശാസ്‌തക്കുളം, കുടവെച്ചൂർ ഗോവിന്ദപുരം, ഉല്ലല പൂങ്കാവ്, വെച്ചൂർ വൈകുണ്ഠപുരം, കുടവെച്ചൂർ ചേരകുളങ്ങര എന്നീ ക്ഷേത്രങ്ങളിൽ നവരാത്രി 13 മുതൽ 15 വരെ ആഘോഷിക്കും. 13ന് പുജവയ്പും 15ന് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.
ടി.വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ചടങ്ങുകൾ ആരംഭിച്ചു. 15ന് വിദ്യാരംഭം.