വൈക്കം : നഗരസഭ - അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ചെറുകിട നാമമാത്ര കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020-21 വർഷം വസ്തുവിന്റെ കരം അടച്ച രസീത്, ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ എന്നിവ സഹിതം 20നകം ഓഫീസിൽ ഹാജരാക്കണം.