dharna

വൈക്കം : വൈദ്യുതി നിലയങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യവത്ക്കരണത്തിനെതിരെ എൻ.എൽ.സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വൈക്കം ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ടി.വി.ബേബി ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കെ.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി.ബിജു, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു.ഡി.അറയ്ക്കൽ, മിൽട്ടൻ ഇടശ്ശേരി, എം.ആർ.അനിൽകുമാർ, മോഹനൻ ചെറുകര, പ്രിൻസ് കറുത്തേടത്ത്, അജീഷ്കുമാർ, ജോസ് കുര്യൻ, ജി.എൻ.ഉണ്ണികൃഷ്ണൻ, സലിംകുമാർ.കെ.വി, കെ.രഘുവരൻ, എൻ.വൈശാഖ് എന്നിവർ പ്രസംഗിച്ചു.