കോട്ടയം: കൊവിഡ് മൂലം നിറുത്തിവച്ച ഗുരുധർമ്മ പ്രചരണ സഭയുടെ മണ്ഡലം പരിഷത്തുകൾ പുന:രാരംഭിക്കുമെന്ന് പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ ,സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ പി.കെ മോഹൻകുമാർ എന്നിവർ അറിയിച്ചു. ചങ്ങനാശേരി, പുതുപ്പള്ളി, വൈക്കം, പൂഞ്ഞാർ , പാലാ മണ്ഡലം പരീക്ഷകൾ നടന്നിരുന്നു. പരിഷത്തുകൾ നടന്നുവന്ന മണ്ഡലങ്ങളിൽ യൂണിറ്റ് പരിഷത്തുകളും ,യൂണിറ്റ് വാർഷികങ്ങളും നടത്താനും മറ്റു മണ്ഡലങ്ങളിൽ യൂണിറ്റ്,മണ്ഡലം പരിഷത്തുകൾക്കൊപ്പം വാർഷികവും നടത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. നവംബർ രണ്ടാംവാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകം വിരിപ്പുകാലായിൽ മൂന്നുദിവസം ശ്രീനാരായണ കൺവെൻഷനും തുടർന്ന് ശിവഗിരി തീർത്ഥാടനത്തിനു മുൻപായി പരിഷത്തുകളും വാർഷികങ്ങളും തീർത്ഥാടന ലക്ഷ്യം പ്രചരണ സമ്മേളനങ്ങളും പദയാത്രയും നടത്തുന്നതിന് ഒരുക്കങ്ങളായി.