കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ എറണാകുളം മുക്തിഭവന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ്‌ കോഴ്‌സിന്റെ 112-ാം ബാച്ച് 9,10 തീയതികളിൽ ഓൺലൈനായി നടത്തും. 9ന് രാവിലെ 9.30ന് ഉദ്ഘാടനചടങ്ങുകൾ. 10.30 ന് മാതൃകാ ദമ്പതികൾ എന്ന വിഷയത്തിൽ അനൂപ് വൈക്കവും 1.30ന് ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ബിബിൻഷാൻ എന്നിവരും ക്ലാസുകൾ നയിക്കും. 10 ന് രാവിലെ 9.30 ന് സ്തീപുരുഷ ലൈംഗികത എന്ന വിഷയത്തിൽ ഡോ.ശരത്ചന്ദ്രനും, 1.30ന് കുടുംബജീവിതത്തിലെ സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും-കുടുംബ ബഡ്ജറ്റും എന്ന വിഷയത്തിൽ രാജേഷ് പൊന്മലയും ക്ലാസുകൾ നയിക്കും
എസ്.എൻ.ഡി.പി യോഗംകോട്ടയം യൂണിയനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനുള്ള ലിങ്കുകൾ മുൻകൂട്ടി അയച്ചുകൊടുക്കും. ഫോൺ: 0481-2568913, 9446664892, 9847861138.