കോട്ടയം: വൈദ്യുതി നിലയങ്ങൾ സ്വകാര്യവത്കരിയ്ക്കുന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണർകാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എൻ.സി.പി ജില്ലാ സെക്രട്ടറി രാജശേഖരപണിക്കർ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ലാ വൈസ് പ്രസിഡന്റ് മധു. ടി.തറയിൽ അദ്ധ്യക്ഷത വഹിച്ചു. ജിജി വർഗീസ്, ദീപു പുതുപ്പള്ളി, റെജി തോട്ടപ്പള്ളി, അനു വിശ്വനാഥ്, മോഹൻ ദാസ്, ജോൺ, എബിസൺ എന്നിവർ സംസാരിച്ചു.