പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ യുവതീ-യുവാക്കൾക്കായി നടത്തുന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെ 63ാമത് ബാച്ച് 23, 24 തീയതികളിൽ ഓൺലൈനായി നടത്തും. 23ന് രാവിലെ 9ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ കോഴ്‌സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ എം.പി സെൻ അദ്ധ്യക്ഷത വഹിക്കും. അരുൺ കുളംപള്ളിൽ, വി.കെ ഗിരീഷ് കുമാർ, മിനർവാ മോഹൻ, അനീഷ് ഇരട്ടയാനി, സോളി ഷാജി, കെ.ആത്മജൻ തുടങ്ങിയവർ ആശംസകൾ നേരും. സി.റ്റി രാജൻ സ്വാഗതവും എം.ആർ ഉല്ലാസ് നന്ദിയും പറയും. ബിജു പുളിക്കലേടം, ഡോ. ശരത് ചന്ദ്രൻ, രാജേഷ് പൊൻമല, സുരേഷ് പരമേശ്വരൻ, ഗ്രേസ് ലാൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. 24ന് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്‌ടോബർ 18ന് മുമ്പായി യൂണിയനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ കൺവീനർ എം.പി സെൻ അറിയിച്ചു. ഫോൺ: 04822 212625.