പ്രവിത്താനം ഉള്ളനാട് റോഡ് വക്കിലെ മെറ്റിൽകൂന കോരിമാറ്റി
പാലാ: പ്രവിത്താനം ഉള്ളനാട് റോഡ് വക്കിൽ അപകടനിലയിൽ കൂനകൂട്ടിയിരുന്ന മെറ്റിലുകൾ യുവാക്കൾ ചേർന്ന് കോരി മാറ്റി.മെറ്റിൽകൂന സംബന്ധിച്ച് വ്യാപക പരാതിയെ തുടർന്നാണ് യുവാക്കൾ മുന്നിട്ടിറങ്ങിയത്. 'കെണിയായി മെറ്റിൽ കൂന' എന്ന തലക്കെട്ടിൽ കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉള്ളനാട് ഗവ. ആശുപത്രിയിലേക്ക് ഉൾപ്പെടെ നിത്യേന നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിലെ മെറ്റിൽകൂന യാത്രക്കാർക്കും വാഹനഡ്രൈവർമാർക്കും പേടിസ്വപ്നമായിരുന്നു. റോഡിന്റെ പകുതിയോളം ഭാഗത്ത് മെറ്റിൽ നിന്നത് മൂലം മറുവശത്തെ ടാറിംഗ് തകർന്ന് കുഴിയാകുകയും ചെയ്തിരുന്നു.ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് യൂത്ത്‌സെന്റർ യൂത്ത് കോർഡിനേറ്റർ, ടോണി കവിയിലിന്റെ നേതൃത്വത്തിലാണ് റോഡിലെ മെറ്റിൽ കൂനകൾ നീക്കം ചെയ്തത്. വിന്നേഴ്‌സ് ക്ലബ്, നെഹ്‌റുജി ക്ലബ് പ്രവർത്തകരും പഞ്ചായത്ത് മെമ്പർ ലിൻസി സണ്ണി, ആശിഷ് ബേബി, സനൂപ് സണ്ണി, സണ്ണി മുതുകുളത്ത്, അഭിമന്യു കരിമ്പനക്കുമലയിൽ, നിഖിൽ സാബു, എബിൻ ലൂക്കോസ്, മാർട്ടിൻ, ജൈജു വല്ലനാട്ട്, മാർട്ടിൻ വല്ലനാട്ട്, അശ്വിൻ മോഹനൻ, കാർത്തിക് ജഗദീഷ്, ജിത്തു ഉള്ളനാട് എന്നിവരും കൂട്ടായ്മയിൽ പങ്കാളികളായി.
തകർന്ന ഭാഗം ഒാകെ
മെറ്റികൂന മൂലം റോഡിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതും അപകടഭീഷണി ഉയർത്തിയിരുന്നു. ഇതിനെതുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ റോഡിന്റെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തു.