പാല : എസ്.എൻ.ഡി.പി വൈദിക യോഗം മീനച്ചിൽ യൂണിയന്റെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 11ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യോഗം കൗൺസിലറും വൈദിക യോഗം രക്ഷാധികാരിയുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ എം.പി. സെൻ മുഖ്യപ്രഭാഷണം നടത്തും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി സംഘടനാസന്ദേശം നൽകും . ശിവഗിരി മഠത്തിലെ തന്ത്രി നാരായണപ്രസാദ് ഐ.ഡി കാർഡിന്റെ വിതരണം നടത്തും. താന്ത്രിക ശ്രേഷ്ഠൻന്മാരെ യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ ആദരിക്കും. യോഗത്തിൽ സ്പയിസസ് ബോർഡ് ചെയർമാനായി നിയമിതനായ എ.ജി തങ്കപ്പനെ ആദരിക്കും. സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി നിർവഹിക്കും. രജീഷ് ശാന്തി, ബൈജു ശാന്തി, പവനേഷ് ശാന്തി, മഹേഷ് ശാന്തി,യൂണിയൻ അഡ്: കമ്മറ്റി അംഗം സി.റ്റി. രാജൻ, വനിതാ സംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ

വനിതാസംഘം കൺവീനർ സോളീ ഷാജി, യൂത്ത്മൂമെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, ബിനോയ് ശാന്തി, ആത്മജൻ എന്നിവർ ആശംസകൾ അർപ്പിക്കും. വൈദിക യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ ബാബു നാരായണൻ തന്ത്രി സ്വാഗതവും, വൈദിക യോഗം യൂണിയൻ കൺവീനർ രഞ്ചൻ ശാന്തി നന്ദിയും പറയും.