കോട്ടയം : നിലമ്പൂർ - കോട്ടയം സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. കോട്ടയത്ത് നിന്ന് ഇന്ന് പുലർച്ചെ 5.15 നാണ് ട്രെയിന്‍ പുറപ്പെടുന്നത് രാവിലെ 11.45ന് നിലമ്പൂരെത്തും. ഉച്ചകഴിഞ്ഞ് 3.10ന് നിലമ്പൂരിൽ നിന്ന് മടങ്ങുന്ന സർവീസ് രാത്രി 10.15ന് കോട്ടയത്തെത്തും. 105 രൂപയാണ് ചാർജ്. റിസർവേഷൻ സൗകര്യം ഉള്ള സ്റ്റേഷനുകളിലോ, https://www.irctc.co.in/nget/trainsearch എന്ന സൈറ്റിലോ, IRCTC Rail Connect മൊബൈൽ ആപ്പ് വഴിയോ ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ബുക്ക് ചെയ്യാം. സീറ്റ് ഒഴിവുണ്ടെങ്കിൽ റിസർവേഷൻ സൗകര്യമുള്ള സ്റ്റേഷനുകളിൽ അര മണിക്കൂർ മുൻപ് കറന്റ് റിസർവേഷൻ ചെയാം.