വൈക്കം : രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമവും നന്മയുമാകണം ഏതൊരു വിദ്യാഭ്യാസത്തിന്റെയും പരമമായ ലക്ഷ്യമെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത കമ്മീഷൻ അംഗവും കവിയുമായ വൈക്കം രാമചന്ദ്രൻ പറഞ്ഞു. വൈക്കം കിഴക്കേനട അക്ഷയ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ശബരിമല മുൻ മേൽശാന്തി ഇടമന ദാമോദരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. അസോസിയേഷൻ ട്രഷറർ പി. സോമൻപിള്ള, പി.ടി.സുഭാഷ്, എബ്രഹാം പഴയകടവൻ, അക്ഷയ വനിത പ്രസിഡന്റ് ഷീബ പ്രകാശൻ, സെക്രട്ടറി ആർ.രജിത, പി.കെ.വിജയകുമാരി എന്നിവർ പ്രസംഗിച്ചു.