വൈക്കം: 2020 ജനുവരി മുതൽ മുദ്ര പതിപ്പിക്കേണ്ടതും കൊവിഡ് 19 വ്യാപനത്തെ തുടർന്ന് മുദ്ര പതിപ്പിക്കാൻ സാധിക്കാതെ വന്നിട്ടുള്ളതുമായ അളവുതൂക്കം ഉപകരണങ്ങൾ, ഓട്ടോറിക്ഷ മീറ്ററുകൾ, എന്നിവ പിഴ/അഡീഷണൽ ഫീസ്, മുതലായവ ഒഴിവാക്കി പുന:പരിശോധന നടത്തി മുദ്ര പതിപ്പിക്കുന്നതിനുള്ള കാലാവധി ഒക്ടോബർ വരെ നീട്ടി. 13, 20, 28 തീയതികളിൽ രാവിലെ ഓട്ടോറിക്ഷാ മീറ്ററും ഉച്ചയ്ക്കു ശേഷം അളവുതൂക്ക ഉപകരണങ്ങളും മുദ്ര പതിപ്പിക്കുന്നതിന് വൈക്കം ലീഗൽ മെട്രോളജി ഓഫീസിലും 26ന് മുമ്പ് കല്ലറ പഞ്ചായത്തിലും ക്യാമ്പ് നടത്തുമെന്ന് വൈക്കം ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.