വൈക്കം : തൃതല പഞ്ചായത്ത് മാനദണ്ഡങ്ങൾ പോലെ സംസ്ഥാനത്തെ സംവരണ നിയമസഭാ മണ്ഡലങ്ങൾക്കം റൊട്ടേഷൻ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന് കുട്ടനാട് സംയുക്തസമിതി ആവശ്യപ്പെട്ടു.അരനൂറ്റാണ്ടായി വൈക്കം സംവരണ മണ്ഡലമായി തുടരുന്നത് മറ്റ് സാമൂഹിക വിഭാഗങ്ങളുടെ അവസര നിഷേധത്തിന് വഴിവെയ്ക്കുന്നു. അരനൂറ്റാണ്ടായ വൈക്കം നിയമസഭാ മണ്ഡലം റിസർവേഷൻ ഫിറ്റ്നസ് ചെയ്യുക എന്ന ആവശ്യമുന്നയിച്ച് കുട്ടനാട് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ 10ന് വൈകിട്ട് 4ന് വെബിനാർ നടത്തും. കുട്ടനാട് സംയുക്തസമിതി കൺവീനർ ഡോ.കെ.ടി.റജികുമാർ അദ്ധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ കെ.ഗുപ്തൻ വെബിനാർ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ വിഷയാവതരണം നടത്തും.