കോട്ടയം: ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചു. സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം സ്റ്റഡീസിൽ ഡീനുമായ പ്രൊഫ.കവിയൂർ ശിവപ്രസാദ് ഇന്ത്യൻ സിനിമയുടെ ചരിത്രവും സാധ്യതകളും എന്ന വിഷയത്തിൽ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ ലിജിമോൾ പി ജേക്കബ്, അദ്ധ്യാപകരായ എ.ആർ ഗിൽബർട്ട്, പ്രിയങ്ക പുരുഷോത്തമൻ, ഷെറിൻ പി ഷാജി എന്നിവർ പങ്കെടുത്തു.