govindan-namboothiri

വൈക്കം : മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം.
15 വരെയാണ് നവരാത്രി ആഘോഷം. മേൽ ശാന്തി ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി നവരാത്രി മണ്ഡപത്തിൽ ദീപം തെളിയിച്ചു. ക്ഷേത്രം മുഖ്യകാര്യദർശി എ. ജി. വാസുദേവൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി തൃശ്ശൂർ, മാനേജർ ഗോപാലകൃഷ്ണൻ വടയാർ എന്നിവർ നേതൃത്വം നല്കി. മൂത്തേടത്ത്കാവ് ശ്രീരാമവിലാസം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 12 വരെ നാരായണീയ പാരായണം. 13 ന് രാവിലെ പൂജവയ്പ്പും, 14 ന് നവമിപൂജയും, 15 ന് വിജയദശമിപൂജയും നടത്തും.

തെക്കേനട കാളിയമ്മനട ഭദ്റകാളി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി.13ന് ദുർഗ്ഗാഷ്ടമി. വൈകിട്ട് 5 ന് പൂജ വയ്പ്പും അനുബന്ധ ചടങ്ങുകളും നടത്തും. 14 ന് മഹാനവമി . 15ന് രാവിലെ വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ്. രാവിലെ 7 മുതൽ 8. 25 വരെ വിദ്യാരംഭ ചടങ്ങുകൾ നടത്തും. മാനേജർ പി.ആർ രാജു, പ്രസിഡന്റ് കെ.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, ജോയിന്റ് സെക്രട്ടറി ബി.ആർ.രാധാകൃഷ്ണൻ, ട്രഷറർ കെ.ബാബു, വെളിച്ചപ്പാട് എം.ജയൻ, അമ്മിണി ശശി, വി.എം.സാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

ഇടയാഴം പൂങ്കാവ് ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് മേൽശാന്തി ഹരിപോ​റ്റി നവരാത്രി മണ്ഡപത്തിൽ ദീപം തെളിയിച്ചു. ദേവി ഭാഗവത പാരായണത്തിന് മുഖ്യ ആചാര്യ ചന്ദ്രികാദേവി കോലാഞ്ഞിയിൽ നേതൃത്വം നല്കും. എല്ലാദിവസവും രാവിലെ 6ന് ലളിതാ സഹസ്ര നാമജപം. 13ന് പൂജവെയ്പ്. , 14 ന് രാവിലെ അഷ്ടദ്റവ്യ ഗണപതി ഹോമം, 15ന് വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തും.