തലയോലപ്പറമ്പ് : അൻപതടി താഴ്ചയുള്ള കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞീഴൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മാവേലി വീട്ടിൽ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് സമീപത്തെ പറമ്പിലെ 50 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. കടുത്തുരുത്തി അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തി 15 മിനിറ്റ് നേരം കൊണ്ട് പശുകിടാവിനെ പുറത്തെടുത്ത് ഉടമസ്ഥന് കൈമാറി.