കോട്ടയം: സെന്റർ ഫോർ പ്രാഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിനു (സിപാസ്) കീഴിലുള്ള സ്ഥാപനങ്ങളിലെ ലൈബ്രറിയന്മാർക്ക് വേണ്ടി മൂന്ന് ദിവസത്തെ ലൈബ്രറി സോഫ്റ്റ് വെയർ ശില്പശാല ആരംഭിച്ചു. സിപാസ് ഡയറക്ടർ ഡോ പി കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി സയൻസ് മേധാവി എം സി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഫാ.ടിജോമോൻ പി ഐസക്ക് ക്ലാസ് നയിച്ചു. ഡോ അബ്ദുൾ വഹാബ്, ഡോ ആർ.അരുൺ രാജ്, ടി.പി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.