കോട്ടയം: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ 25 സ്ഥലങ്ങളിൽ നവരാത്രി സംഗീതോത്സവം തുടങ്ങി. കുമാരനല്ലൂർ തിരുവിഴ ഭവനത്തിലെ സരസ്വതി മണ്ഡപത്തിൽ ജില്ലാതല നവരാത്രി സംഗീതോത്സവം തപസ്യ ജില്ലാ പ്രസിഡന്റ് തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. തപസ്യ ചിത്രകലാ വിഭാഗം സംസ്ഥാന സംയോജകൻ ആർട്ടിസ്റ്റ് പി.ജി ഗോപാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് കുടമാളൂർ രാധാകൃഷ്ണൻ, കുമാരനല്ലൂർ യൂണിറ്റ് പ്രസിഡന്റ് തൃക്കൊടിത്താനം രാധാകൃഷ്ണൻ, രക്ഷാധികാരി രാജേന്ദ്രൻ പന്തളം, വൈസ് പ്രസിഡന്റ് സുബൈദ ലത്തീഫ് എന്നിവർ സംസാരിച്ചു.