tomy

കോട്ടയം : കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് വിതരണം ചെയ്യുമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയ പെൻഷൻ പരിഷ്ക്കരണ - ക്ഷമാശ്വാസ കുടിശിക തടഞ്ഞുവയ്ക്കുന്നത് നീതിയല്ലന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി പറഞ്ഞു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾ തടഞ്ഞുവയ്ക്കുന്നത് ജനാധിപത്യ സർക്കാരിന്‌ യോജിച്ചതല്ലന്നും,​ കൊവിഡ് ക്കാല പ്രതിസന്ധിയിൽ അവരെ സമരം ചെയ്യിക്കുന്നത് അനുചിതമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ.ജി. ഗോപകുമാർ , ടി.എസ്.സലിം, ബി.രവീന്ദ്രൻ,​ പി.കെ.മണിലാൽ, പി.ഡി.ഉണ്ണി, എന്നിവർ പ്രസംഗിച്ചു.