മുണ്ടക്കയം: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹത്തിനെതിരെയും കർഷകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും കേരള മഹിളാസംഘം മുണ്ടക്കയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ പ്രതിഷേധധർണ നടത്തി. മഹിളാസംഘം മണ്ഡലം സെക്രട്ടറി ശാന്താ ഗോപാലകൃഷ്ണൻ ധർണാ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വിജയമ്മ വിജയലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനുശ്രീ സാബു, സുലോചന സുരേഷ്, സഫിയ ബഷീർ, സുധ സതീശൻ, സൗമ്യ ജനീഷ്, കൊച്ചുമോൾ നായന എന്നിവർ പ്രസംഗിച്ചു.