survey

കോട്ടയം: അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി തുടച്ച് നീക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അതീവദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണ പ്രക്രിയയ്ക്കായുള്ള മേഖലാതല പരിശീലനം ഇന്ന് ആരംഭിക്കും. കോട്ടയം, ഇടുക്കി ജില്ലയിൽനിന്ന് തിരഞ്ഞെടുത്തിട്ടുള്ള 56 റിസോഴ്‌സ്‌പേഴ്‌സൺമാർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ ഇന്നും, നാളെയുമായി പാലാ ഓശാനാ മൗണ്ടിൽ നടക്കും. ഇന്ന് രാവിലെ 9.15 ന് കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്.