കോട്ടയം : ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാൻ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. അസിസ്റ്റന്റ് ലേബർ ഓഫീസർ ശ്രീദേവ് കെ. ദാസ്, ചിയാക് ജില്ലാ കോ-ഓഓർഡിനേറ്റർ ലിബിൻ കെ. കുര്യാക്കോസ്, അഡ്വ. വിവേക് മാത്യൂ എന്നിവർ ക്ലാസെടുത്തു. തൊഴിൽ നിയമങ്ങൾ, സർക്കാർ പദ്ധതികൾ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്. പാരാലീഗൽ വോളന്റിയർമാരായ മുഹമ്മദ് സീതി, ബിന്ദു എന്നിവർ പങ്കെടുത്തു.