പാലാ : എസ്.എൻ.ഡി.പി വൈദീക യോഗം മീനച്ചിൽ യൂണിയനിൽ നടന്ന പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യോഗം കൗൺസിലറും സ്പൈസസ് ബോർഡ് ചെയർമാനും വൈദീക യോഗം രക്ഷാധികാരിയുമായ ഏ.ജി.തങ്കപ്പൻ ഉദ്ഘാടനംനിർവഹിച്ചു. ആചാര അനുഷ്ഠാനത്തിന്റെ ഏകീകരണമാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും യോഗത്തിന്റെ സഹായത്താൽ വേദാഗമന വിദ്യാപീഠം സ്ഥാപിക്കാൻ 18 ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കൺവീനർ എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി സംഘടനാ സദേശം നൽകി. വൈദിക ശ്രേഷ്ഠൻമാരെ യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ് തകടിയേൽ ആദരിച്ചു. യോഗത്തിൽ ഏ.ജി.തങ്കപ്പനെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു.ആചാര്യസഭയിലേക്ക് ബാബു നാരായണൻ തന്ത്രി പൂഞ്ഞാർ , സാബു ശാന്തി കൊല്ലപ്പള്ളി (പ്രസിഡന്റ്), ബിനോയ് ശാന്തി തലനാട് (വൈസ് പ്രസിഡന്റ്), സനീഷ് ശാന്തി (വൈസ് പ്രസിഡന്റ്), രഞ്ചൻ ശാന്തി തലനാട് (സെക്രട്ടറി), അജേഷ് ശാന്തി പൂഞ്ഞാർ (ജോ: സെക്രട്ടറി), രാജേഷ് ശാന്തി (ജോ : സെക്രട്ടറി),അർജുൻ ശാന്തി, രവീന്ദ്രൻ ശാന്തി, രാജു ശാന്തി, സന്തോഷ് ശാന്തി, രജ്ജിത്ത് ശാന്തി, അനീഷ് ശാന്തി, മിഥുൻ ശാന്തി, അഭിഷേക് ശാന്തി, നന്ദു കൂട്ടൻ ശാന്തി, അർജുൻ ശാന്തി (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പവനേഷ് ശാന്തി, അരുൺ കുളംമ്പള്ളി, മുഹഷ് ശാന്തി, വനിതാസംഘം നേതാക്കളായ മിനർവ്വാ മോഹൻ ,സോളീ ഷാജി, യുത്ത്മൂമെന്റ് ചെയർമാൻ അനീഷ് ഇരട്ടമാനി എന്നിവർ സംസാരിച്ചു. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി സ്വാഗതവും, നിയുക്ത പ്രസിഡന്റ് സാബു ശാന്തി കൊല്ലപ്പള്ളി നന്ദിയും പറഞ്ഞു.