തൃക്കൊടിത്താനം : എം.എസ്.സി ക്വാളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രിയിൽ കേരള വെറ്റിനററി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ രാഹി കൃഷ്ണന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രശസ്തി പത്രവും ഗോൾഡ് മെഡലും സമ്മാനിച്ചു. തൃക്കൊടിത്താനം കൊച്ചുപുരയിൽ റിട്ട.ട്രാഫിക് എസ്.ഐ ചങ്ങനാശേരി രാധാകൃഷ്ണന്റെയും, ബിന്ദുവിന്റെയും മകളും തൃശൂർ ഇരട്ടകുളങ്ങര കാവുപുരയിൽ അഖിൽ ചന്ദ്രന്റെ ഭാര്യയുമാണ്. സഹോദരൻ : രാഹുൽകൃഷ്ണൻ.