പാലാ: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ പാലായിൽ പ്ലസ് വണ്ണിന് കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് മാണി സി.കാപ്പൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. 99.98 ശതമാനം വിജയമാണ് പാലായിലെ വിദ്യാർത്ഥികൾ നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും അഡ്മിഷൻ ലഭിക്കുന്നതിനാവശ്യമായ സീറ്റുകൾ നിലവിലില്ലെന്നു എം.എൽ.എ ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഒരു സ്‌കൂളിൽ അഞ്ച് സീറ്റെങ്കിലും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് എം.എൽ.എ നിവേദനം നൽകിയിരുന്നു