kcm

കോട്ടയം : കേരള കോൺഗ്രസ് (എം) ജന്മദിനമായ ഇന്ന് ഒരേ സമയം ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസ് വളപ്പിൽ ചെയർമാൻ ജോസ് കെ.മാണി പതായ ഉയർത്തും. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആരംഭിക്കും.