കോട്ടയം : ഡീസൽ, സ്പെയർ പാർട്സ് വില വർദ്ധനവിന് ആനുപാതികമായി കൊയ്ത്ത് യന്ത്രങ്ങളുടെ വാടക പുതുക്കി നിശ്ചയിക്കണമന്ന ആവശ്യവുമായി ഉടമകൾ. കഴിഞ്ഞ പുഞ്ച കൃഷി കൊയ്തത് 2000-2100 രൂപ നിരക്കിലാണ്. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചെലവുകളും വർദ്ധിച്ചു. 2003ൽ കൂലി 1600 രൂപയായിരുന്നു. 30 ലക്ഷം രൂപയാണ് യന്ത്രത്തിന്റെ വില. യന്ത്രം കൊണ്ടുവരാൻ ലോറിയും മറ്റുമുള്ള ചെലവ് വേറെ. ഈ ചെലവുകൾക്ക് ആനുപാതികമായി ഇതുവരെ വാട കൂട്ടിയിട്ടില്ല. വാടക സംബന്ധിച്ച യോഗത്തിൽ ഇക്കാര്യങ്ങൾ ആവശ്യപ്പെടുമെന്നും യന്ത്ര ഉടമ കൂടിയായ അനിൽ മാലിയിൽ പറഞ്ഞു.