മുണ്ടക്കയം: എസ്.എൻ.ഡി.പി വൈദിക യോഗം ഹൈറേഞ്ച് യൂണിയന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും മുണ്ടക്കയം അമ്പത്തിരണ്ടാം ശാഖാ ഹാളിൽ നടന്നു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി ഉദ്ഘാടനം നിർവഹിച്ചു. മുക്കുളം വിജയൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ ഐ.ഡി കാർഡ് വിതരണം ചെയ്തു. ആചാര്യ സഭയിലേക്ക് മുക്കുളം വിജയൻ തന്ത്രി (പ്രസിഡന്റ് ), വിനോദ് തന്ത്രി കോരുത്തോട് ( വൈസ് പ്രസിഡന്റ്), എസ്.എൻ പുരം ബിനോയ് ശാന്തി (സെക്രട്ടറി), ഉദയൻ ശാന്തി മുണ്ടക്കയം, സുമേഷ് ശാന്തി പെരുവന്താനം (ജോയിൻ സെക്രട്ടറിമാർ), ഹരികൃഷ്ണൻ ശാന്തി മുണ്ടക്കയം, അജീഷ് ശാന്തി മുണ്ടക്കയം , രാജൻ ശാന്തി കൂട്ടിക്കൽ, രഞ്ജിത്ത് ശാന്തി ഇടക്കുന്നം, അനീഷ് ശാന്തി ചിറക്കടവ്, പ്രദീപ് ശാന്തി മുക്കുളം, വി.എസ് ഗോപകുമാർ ശാന്തി ബോയ്സ് എസ്റ്റേറ്റ്, വി.എം ഗോപകുമാർ ശാന്തി ചിറ്റടി, അഭിജിത്ത് ശാന്തി പുലിക്കുന്ന്, അഭിജിത്ത് കുമാർ ശാന്തി കോരുത്തോട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തിൽ ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ്,
യൂണിയൻ കൗൺസിലർ പി.അനിയൻ, ശാഖ പ്രസിഡന്റ് വി.വി വാസപ്പൻ, പാവനേഷ് ശാന്തി, മഹേഷ് ശാന്തി തുടങ്ങിയവർ സംസാരിച്ചു.വൈദിക യോഗം സെക്രട്ടറി എസ്.എൻ പുരം ബിനോയ് ശാന്തി സ്വാഗതമാശംസിച്ചു.