തലയോലപ്പറമ്പ് : ഏറ്റുമാനൂർ - എറണാകുളം റോഡിൽ തലയോലപ്പറമ്പ് ഏ.ജെ ജോൺ ജംഗ്ഷന് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ പള്ളിക്കവലയ്ക്കും ഇല്ലിത്തൊണ്ടിനുമിടയിൽ 11 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വൺവെ നടപ്പാക്കുന്നു. കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്കും വൈക്കത്തേക്കും പോകേണ്ട വാഹനങ്ങൾ നേരിട്ട് കടന്ന് പോകേണ്ടതും വൈക്കം, എറണാകുളം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇല്ലിത്തൊണ്ട് റോഡ് വഴി കോട്ടയം റോഡിൽ കടന്ന് യാത്ര തുടരേണ്ടതുമാണെന്ന് പൊതുമരാമത്ത് വകുപ്പ് വൈക്കം സബ്ഡിവിഷൻ അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.