gopika

₹ഗോപിക ഉദയന് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക്

പാലാ : കെ.എ.എസ് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക് രാമപുരം ഉഷസ്സിൽ ഗോപിക ഉദയന്. നിലവിൽ കേരള ലോട്ടറി വകുപ്പിൽ തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്‌സിൽ ക്ലാർക്കാണ്. പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ) റിട്ട. എൻജിനിയർ എം.ആർ.ഉദയഭാനുവിന്റെയും പാലാ മീനച്ചിൽ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരായ എം. ഷിജിയുടെയും മകളാണ്. ഇന്ത്യൻ സിവിൽ സർവീസിന്റെ പ്രാഥമിക പരീക്ഷയിൽ രണ്ടുതവണ വിജയിച്ചിരുന്നു. പി.ജി വിദ്യാർത്ഥികളായ ഗോകുൽ, ഗോപു എന്നിവർ സഹോദരങ്ങൾ.