വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ - ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 13 മുതൽ 15 വരെ ക്ഷേത്രാചാര്യൻ ശ്രീരാമചന്ദ്ര സ്വാമിയുടേയും മേൽശാന്തി സജേഷ് ശാന്തിയുടേയും കാർമ്മികത്വത്തിൽ നടക്കും. 13ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്, 6.30ന് ദീപാരാധനക്കുശേഷം പള്ളിവാളിൽ കുടിയിരുത്തി മഹാഗുരുതി പൂജ, 14ന് രാവിലെ 6ന് ഗണപതിഹോമം, 8.30ന് ഗ്രന്ഥപൂജ തുടർന്ന് മഞ്ഞളാട്ടം, വൈകിട്ട് 6ന് ദേവീപൂജ, ഭഗവതി സേവ, തുടർന്ന് മഞ്ഞൾ നീരാട്ട്, 6.30ന് ദീപാരാധന, 15ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് സരസ്വതി പൂജ, തുടർന്ന് വിദ്യാരാജ്ഞി പൂജ, 6.45ന് പൂജയെടുപ്പ്, 7ന് വിദ്യാരംഭം, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച.