കോട്ടയം: കേരളാ കോൺഗ്രസിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോട്ടയം ജില്ലയിലെ ഒൻപത് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും കേരളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജന്മദിന റാലിയും, പുതിയ കൊടിമരങ്ങൾ സ്ഥാപിച്ച് പാർട്ടി പതാകയും ഉയർത്തുമെന്നും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. സംസ്ഥാനതല ജന്മദിന ആഘോഷം രാവിലെ 10ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ പതാക ഉയർത്തിയ ശേഷം ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും.